താളമേളത്തിൽ കൊട്ടിക്കയറി അമ്മമാർ

കാഞ്ഞങ്ങാട്: കൈത്തഴക്കമുള്ള വാദ്യക്കാരെപ്പോലെ അമ്മമാർ സ്വയംമറന്ന് കൊട്ടിക്കയറിയപ്പോൾ അജാനൂര്‍ പരശിവ വിശ്വകർമ ക്ഷേത്രാങ്കണത്തിൽ ഉത്സവപ്പറമ്പി​െൻറ പ്രതീതിയായി. ചെണ്ടമേളം പരിശീലിച്ച വിശ്വകർമ ക്ഷേത്രമാതൃ സമിതിയിലെ അമ്മമാരുടെയും കുട്ടികളുടെയും അരങ്ങേറ്റമായിരുന്നു വിജയദശമി ദിനത്തിൽ. സ്ത്രീകൾക്ക് അധികം വഴങ്ങാത്ത പഞ്ചാരിയിൽ മേളപ്പെരുക്കം തീർത്ത ഇവർ ശിങ്കാരിമേളവുമായി കാണികളെ ഹരംകൊള്ളിച്ചു. 17 അമ്മമാരും 10 പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളും ഉൾപ്പെട്ട സംഘമാണ് അരങ്ങേറ്റം നടത്തിയത്. എട്ട് വയസ്സുകാരൻ മുതൽ 50 വയസ്സുള്ള വീട്ടമ്മ വരെ മേളക്കാരുടെ കൂട്ടത്തിലുണ്ട്. ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾക്കും പൂജക്കും അനുബന്ധ ചടങ്ങുകൾക്കുമാണ് പഞ്ചാരിമേളം കൊട്ടാറുള്ളത്. ശിങ്കാരിമേളവും പഞ്ചാരിമേളവും ഒരേസമയം സ്വായത്തമാക്കിയതിനാല്‍ ക്ഷേത്രനടയിലും ഘോഷയാത്രകളിലും ഇവര്‍ക്ക് മേളം ഒരുക്കാം. ഏഴ് മാസത്തോളമായി കടാങ്കോട്ട് കണ്ണങ്കൈ സനേഷി​െൻറ ശിക്ഷണത്തിലാണ് ഇവർ ചെണ്ട അഭ്യസിച്ചത്. പ്രതിഫലം വാങ്ങാതെയായിരുന്നു പരിശീലനം. വിശ്വകർമ ക്ഷേത്രമാതൃസമിതിക്ക് സ്വന്തമായി വാദ്യകലാസംഘം വേണമെന്ന അമ്മമാരുടെ ആഗ്രഹം ഇതോടെ യാഥാർഥ്യമായിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.