രാമക്ഷേത്ര നിർമാണമുഹൂർത്തം: ഹിന്ദുസംഗമം നാളെ മുതൽ

മംഗളൂരു: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് മുഹൂർത്തംകുറിക്കാൻ ഉഡുപ്പി റോയൽ ഗാർഡനിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ നടക്കുന്ന ധർമ സൻസദിന് ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് സന്ന്യാസികളും സംഘ്പരിവാർ പ്രവർത്തകരും ഒത്തുചേരുന്ന ഹിന്ദുമഹാസംഗമമാണ് വിശ്വഹിന്ദു പരിഷത്ത് ഒരുക്കുന്നത്. ഉഡുപ്പിയിലും പരിസരങ്ങളിലും പ്രധാന കവലകളും പാതകളും കാവിക്കൊടി തോരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. തുംകൂരു സിദ്ധഗംഗ മഠാധിപതി ശിവകുമാർ മഹാസ്വാമി നാളെ രാവിലെ 10ന് ഉദ്ഘാടനം നിർവഹിക്കും. ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും. രാമക്ഷേത്രനിർമാണവും പശുസംരക്ഷണ മാർഗങ്ങളുമാണ് പ്രഥമദിനം ചർച്ചചെയ്യുക. രണ്ടാം ദിനം മതമൈത്രിയിലും മതംമാറ്റം തടയലിലും ഊന്നിയാണ് ചർച്ചകൾ. ഞായറാഴ്ച രാമക്ഷേത്രനിർമാണത്തിന് മുഹൂർത്തം തീരുമാനിക്കും. ശോഭായാത്രയോടെയാണ് സംഗമം സമാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.