ബി.ജെ.പി പ്രവർത്തക​െൻറ വീട്ടുമുറ്റത്തെ ഷെഡിൽ സ്ഫോടനം

കൂത്തുപറമ്പ്: ബി.ജെ.പി പ്രവർത്തകൻ ആയിത്തറ കമ്പനി കുന്നിൽ കല്ലാകുന്നിൽ വളയങ്ങാടൻ രഘൂത്തമ​െൻറ വീട്ടുവളപ്പിലെ ഷെഡിൽ സ്ഫോടനം. വീടിനോടുചേർന്ന ഓടുമേഞ്ഞ ഷെഡിൽ ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ഷെഡ് പൂർണമായി തകർന്നു. വീടി​െൻറ ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സ്ഫോടനത്തി​െൻറ അവശിഷ്ടങ്ങൾ മാറ്റിയിരുന്നു. ഗന്ധം തിരിച്ചറിയാതിരിക്കാനായി നിലത്ത് മണ്ണെണ്ണ തളിച്ചനിലയിലായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡും കൂത്തുപറമ്പ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ ആളൊഴിഞ്ഞപറമ്പിലെ പാറക്കെട്ടിൽ പ്ലാസ്റ്റിക് പാത്രത്തിൽ ഒളിപ്പിച്ചനിലയിൽ അരക്കിലോ വെടിമരുന്നും ബോംബ് നിർമാണസാമഗ്രികളും കണ്ടെടുത്തു. സ്ഫോടനത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂത്തുപറമ്പ് സി.ഐ ടി.വി. പ്രദീഷ്, എസ്.ഐ കെ. വിനിഷിത്ത്, ബോംബ് സ്ക്വാഡ് എസ്.ഐ ടി. ശശിധരൻ, -എം. ജിയാസ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവായിരുന്ന ആയിത്തറയിലെ അത്ലറ്റിക് സത്യനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രഘൂത്തമൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.