കാസർകോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉപ്പളയിൽനിന്ന് ആരംഭിച്ച യു.ഡി.എഫ് പടയൊരുക്കം യാത്ര കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ എന്നാണ് പ്രഖ്യാപിച്ചതെങ്കിലും കേരളത്തിൽ എൽ.ഡി.എഫ് ബി.ജെ.പിയെ പ്രതിപക്ഷമായി ഉയർത്തിക്കാണിക്കുന്നതിനെ രാഷ്ട്രീയമായി നേരിടുകയെന്നതാണ് മുഖ്യലക്ഷ്യം. അതിനു പുറേമ എ വിഭാഗം നേതാക്കൾ സോളാറിൽ കുടുങ്ങിയിരിക്കുന്ന സന്ദർഭത്തിൽ കോൺഗ്രസിൽ അജയ്യനാകാനുള്ള രമേശ് ചെന്നിത്തലയുടെ പടയൊരുക്കംകൂടിയാണ് യാത്ര. കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ സോളാർ കേസിൽ സർക്കാറിനെ വിമർശിക്കാനും യാത്ര ഉപയോഗിക്കുന്നില്ല. കേരളത്തിൽ വലിയ സ്വാധീനമില്ലാത്ത ബി.ജെ.പിക്ക് പ്രതിപക്ഷസ്ഥാനം നൽകി ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തോട് അടുപ്പിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും കോൺഗ്രസ് കരുതുന്നുണ്ട്. ചടങ്ങിൽ ഉദ്ഘാടകനായ എ.കെ. ആൻറണിയുടെ പ്രത്യേക പരാമർശത്തിലൂടെ ഇത് വ്യക്തവുമായി. എ.കെ. ആൻറണി തെൻറ പ്രസംഗം അവസാനിപ്പിച്ചത് സി.പി.എം-ബി.ജെ.പി ശത്രുത കപടനാടകം എന്ന് പറഞ്ഞുകൊണ്ടാണ്. ഇനി പ്രസംഗിക്കുന്ന നേതാക്കൾ എല്ലാം അക്കാര്യത്തിൽ ഉൗന്നൽനൽകണം എന്നാണ് ആൻറണി നേതാക്കൾക്ക് നൽകിയ മുന്നറിയിപ്പ്. ഇത് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം മുഖവിലക്കെടുത്ത് സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചു. കേരളത്തിൽ യു.ഡി.എഫിെൻറ ശക്തിയായ ന്യൂനപക്ഷത്തെ എൽ.ഡി.എഫിനോട് അടുപ്പിക്കുന്നതിന് ഇനിയുള്ളകാലം ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമാണ് സി.പി.എം ഉയർത്തിക്കൊണ്ടുവരുകയെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. സി.പി.എമ്മിെൻറ അജണ്ട പൊളിച്ച് യു.ഡി.എഫിനെ സ്വന്തം കരുത്തിൽ മുന്നോട്ടുനയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കമായാണ് ഇൗ യാത്രയെ രാഷ്ട്രീയകേരളം കാണുന്നത്. .....രവീന്ദ്രൻ രാവണേശ്വരം.......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.