മുക്കടവ്​ മാവേലി സ്​റ്റോർ അടഞ്ഞുതന്നെ

കണ്ണൂർ സിറ്റി: അടച്ചുപൂട്ടിയ മാവേലി സ്റ്റോർ വർഷം മൂന്നു കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ല. ദുരിതംപേറുന്നത് മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും. തീരദേശമേഖലയിലെ മുക്കടവിലുള്ള സിറ്റി പഴയ പോസ്റ്റ് ഓഫിസിനടുത്ത് പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോറിനാണ് വർഷങ്ങൾക്കുമുമ്പ് താഴുവീണത്. എലികൾ കൂട്ടത്തോടെയെത്തി സാധനങ്ങൾ നശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് പരിഹാരം കണ്ടെത്താൻകഴിയാതെ അടച്ചിടേണ്ടിവന്നത്‌. മറ്റൊരു മുറി കണ്ടെത്തി മാവേലി സ്റ്റോർ പ്രവർത്തനമാരംഭിക്കുമെന്ന് പലതവണ അധികൃതർ ഉറപ്പുനൽകിയെങ്കിലും നടപടി ഉണ്ടായില്ല. മാവേലി സ്റ്റോർ പ്രവർത്തിച്ചിരുന്ന കെട്ടിടം പഴക്കമേറിയതാണ്. പുതിയകെട്ടിടത്തിൽ സ്റ്റോർ ആരംഭിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും കണ്ടെത്തുന്ന റൂമുകൾക്ക് വാടക കൂടുതലാണെന്ന പേരിലാണ് പുതിയത് തുറക്കാൻ താമസം നേരിടുന്നത്. മാവേലി സ്റ്റോർ ഉടൻ തുറന്നുപ്രവർത്തിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.