കണ്ണൂര്‍: വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രതാസന്ദേശങ്ങളുമായി എസ്.വൈ.എസ് യൂത്ത് പരേഡ്. ഉറച്ചചുവടുകളുമായി യൂനിഫോം ധരിച്ച് ഒരുമയോടെ നീങ്ങിയ എസ്.വൈ.എസ് പ്രവർത്തകരുടെ കാഴ്ച ആവേശമുണർത്തുന്നതായി. ‘മുസ്ലിം നവോത്ഥാനത്തിെൻറ കേരളീയ പരിസരം’ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന വേനല്‍ക്കാല കാമ്പയിെൻറ ഭാഗമായിരുന്നു പരേഡ്. ജില്ലയിലെ 74 സര്‍ക്കിളുകളില്‍നിന്ന് െതരഞ്ഞെടുക്കപ്പെട്ട 2442 സ്വഫ്വാ അംഗങ്ങളും പ്രാദേശിക യൂനിറ്റുകളില്‍നിന്നുള്ള 5250 അംഗങ്ങളും പരേഡിൽ അണിനിരന്നു. വൈകീട്ട് 4.30ഓടെ കണ്ണൂര്‍ കോട്ടമൈതാനിയില്നിന്ന് ആരംഭിച്ച പരേഡ് പ്ലാസ, റെയില്‍വേ സ്റ്റേഷന്, പഴയ ബസ് സ്റ്റാന്‍ഡ് വഴി സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. എന്‍. അശ്രറഫ് സഖാഫി കടവത്തൂര്‍, ആര്.പി. ഹുസൈന് മാസ്റ്റര്‍, ഇബ്രാഹീം മാസ്റ്റര്‍, അബ്ദുല്ലക്കുട്ടി ബാഖവി, എന്‍. സക്കരിയ്യ മാസ്റ്റര്‍, മുഹമ്മദ് സഖാഫി ചൊക്ലി, മുഹിയിദ്ദീന്‍ സഖാഫി മുട്ടില്‍, അബ്ദുറസാഖ് മണിയൂര്‍, നിസാര്‍ അതിരകം, അബ്ദുസ്സമദ് അമാനി, അബ്ദുല്‍ജബ്ബാര്‍ മാവിച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പൊതുസമ്മേളനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.