വളപട്ടണം: വളപട്ടണം പാലത്തിനടുത്ത ബോട്ട്ജെട്ടിക്ക് സമീപം കുട്ടികൾക്കായി നിർമിച്ച പാർക്ക് ശനിയാഴ്ച പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്ത് വളപട്ടണം പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. മുഹമ്മദ് അഷ്റഫ് പാർക്കിെൻറ രേഖ ഏറ്റുവാങ്ങി. പി.കെ. ശ്രീമതി ടീച്ചറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ചുലക്ഷം രൂപക്ക് നിർമിച്ച പാർക്കാണ് ശനിയാഴ്ച കുട്ടികൾക്കായി തുറന്നുകൊടുത്തത്. മനോഹരമായ ചുറ്റുമതിൽ കെട്ടി കുട്ടികൾക്ക് കളിക്കാനായി വിവിധ റൈഡുകളും പൊതുജനങ്ങളിൽനിന്നുൾപ്പെടെ സംഭാവനയായി സ്വീകരിച്ച് പാർക്കിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. പാർക്കിന് അനുബന്ധമായി മുതിർന്നവർക്കുൾപ്പെടെ ഉപയോഗിക്കാവുന്ന വിധത്തിൽ പാർക്ക് വിപുലീകരണത്തിനും നടപ്പാത നിർമാണത്തിനുമായി ശ്രീമതി ടീച്ചർ അഞ്ചുലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വി. ഷക്കീൽ ബ്ലോക്ക് ഫണ്ടിൽനിന്നും 10 ലക്ഷം രൂപയും അനുവദിച്ചു. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി റൈഡർ ഉദ്ഘാടനം ചെയ്തു. പാർക്കിൽ കുട്ടികൾക്കായി റൈഡുകൾ സംഭാവനയായി നൽകിയ വളപട്ടണം പഞ്ചായത്ത് മെംബർ സി. ഹനീഫ, ബഹ്റൈൻ പ്രതിഭ വേദി ചെയർമാൻ സുബൈർ കണ്ണൂർ, ഷമീർ ഹുസ്ന എന്നിവർക്ക് സംഘാടക സമിതിക്കുവേണ്ടിയുള്ള ഉപഹാരം എം.പി സമ്മാനിച്ചു. വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. നൗഷാദ്, പഞ്ചായത്ത് മെംബർമാരായ എ.ടി. സമീറ, സി. ഹനീഫ, വളപട്ടണം പഞ്ചായത്ത് മുൻ പ്രസിഡൻറ് എം. അബ്ദുറഹിമാൻ, സി.പി.എം വളപട്ടണം ലോക്കൽ സെക്രട്ടറി എ.എൻ. സലീം, വളപട്ടണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ.പി. സിദ്ദീഖ്, വെൽെഫയർ പാർട്ടി വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അബ്ദുൽസലാം, ബഹ്റൈൻ പ്രതിഭ വേദി ചെയർമാൻ സുബൈർ കണ്ണൂർ, ഷമീർ ഹുസ്ന എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വി. ഷക്കീൽ സ്വാഗതവും വളപട്ടണം പഞ്ചായത്ത് സെക്രട്ടറി പി.കെ. പ്രേമൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.