ഇ​ട​ത് തോ​ൽ​വി​യു​ടെ ആ​ഘാ​തം കു​റ​ച്ച​ത് വാ​ർ​ഡ് വി​ഭ​ജ​നം

കണ്ണൂർ: ജില്ലയിൽ എൽ.ഡി.എഫ് തോൽവിയുടെ ആഘാതം കുറക്കാൻ ഒരു പരിധിവരെ സഹായിച്ചത് വാർഡ് പുനർവിഭജനമെന്ന് വിലയിരുത്തൽ. ഭൂമിശാസ്ത്രപരമായല്ല വാർഡ് വിഭജനമെന്നും എൽ.ഡി.എഫിന് അനുകൂലമായാണ് വിഭജനം നടത്തിയതെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു. യു.ഡി.എഫ് തരംഗത്തിലും ജില്ലയിൽ എൽ.ഡി.എഫിന് പിടിച്ചു നിൽക്കാൻ ഇത് സഹായിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങൾ ചേർന്ന് ഒന്നോ രണ്ടോ വാർഡുണ്ടാക്കുകയും മറ്റ് വാർഡുകളിൽ എൽ.ഡി.എഫിന് വിജയിക്കാനാവശ്യമായ സാഹചര്യവും ഒരുക്കി.

ഇതുവഴി യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ ഒന്നോ രണ്ടോ സീറ്റുകൾ വിജയിക്കുമ്പോൾ എൽ.ഡി.എഫിന് ചെറിയ ഭൂരിപക്ഷത്തിൽ നാലും അഞ്ചും സീറ്റുകൾ വിജയിക്കാനായി. ജില്ല പഞ്ചായത്തിൽ നടുവിൽ (11266), പയ്യാവൂർ(13160) ഡിവിഷനുകളിലെ യു.ഡി.എഫ് ഭൂരിപക്ഷം മാത്രം 24426 വോട്ടുകളാണ്. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങൾ രണ്ടു ഡിവിഷനുകളിൽ ഒതുക്കി വിഭജിച്ചതിനാൽ പടിയൂർ (2820), പേരാവൂർ(1876), കൂടാളി (644), കുറുമാത്തൂർ (1623), പരിയാരം (498), എന്നിങ്ങനെ അഞ്ച് ഡിവിഷനുകൾ ചെറിയ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിന് വിജയിക്കാനായി.

രണ്ടു ഡിവിഷൻ ജയിച്ച യു.ഡി.എഫിന്റെ ഭൂരിപക്ഷത്തേക്കാൾ 1,69,65 വോട്ടുകൾ കുറവാണ് അഞ്ച് ഡിവിഷനുകൾ വിജയിച്ച എൽ.ഡി.എഫ് ഭൂരിപക്ഷം കൂട്ടുമ്പോൾ ലഭിക്കുക. ആലക്കോട് ഒഴിവാക്കി രൂപവത്കരിച്ച മാതമംഗലം ഡിവിഷനിലും എൽ.ഡി.എഫ് ജയിച്ചത്, ഇവിടത്തെ യു.ഡി.എഫ് അനുകൂല വോട്ടുകൾ നടുവിലേക്ക് മാറ്റിയാണ്. തളിപ്പറമ്പ്, ഇരിക്കൂർ നിയോജക മണ്ഡലങ്ങളിലെ വോട്ടുനിലയിലും കണക്കുകൾ വ്യക്തമാണ്.

ബ്ലോ​ക്കി​ലും പ​ഞ്ചാ​യ​ത്തി​ലും ചി​ത്രം മാ​റി​യേ​നെ

ക​ഴി​ഞ്ഞ​ത​വ​ണ ഏ​ഴ് വീ​തം സീ​റ്റു​ക​ൾ നേ​ടി യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി​യ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യി ഭ​ര​ണ​ത്തി​ലെ​ത്താ​മെ​ന്ന യു.​ഡി.​എ​ഫ് മോ​ഹം ഇ​ല്ലാ​താ​യ​തും വാ​ർ​ഡ് വി​ഭ​ജ​നം മൂ​ല​മാ​ണ്. യു.​ഡി.​എ​ഫ് അ​ഞ്ച് സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ് 10 സീ​റ്റു​ക​ൾ നേ​ടി. യു.​ഡി.​എ​ഫ് വി​ജ​യി​ച്ച കു​ടി​യ​ന്മ​ല (2596), ച​ന്ദ​ന​ക്കാം​പാ​റ (1644), മ​ണി​ക്ക​ട​വ് (2542), ഇ​രി​ക്കൂ​ർ (4093), നു​ച്ചി​യാ​ട് (2620) ഡി​വി​ഷ​നു​ക​ൾ വ​ലി​യ ഭൂ​രി​പ​ക്ഷം കി​ട്ടു​ന്ന നി​ല​യി​ൽ വി​ഭ​ജി​ച്ചു. പ​ക​രം കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ഉ​ളി​ക്ക​ൽ (389), പ​ടി​യൂ​ർ (457), ക​ല്യാ​ട് (592), പ​യ്യാ​വൂ​ർ (464) ഡി​വി​ഷ​നു​ക​ൾ വി​ഭ​ജി​ച്ചു. ഇ​തി​ൽ ഉ​ളി​ക്ക​ൽ, പ​യ്യാ​വൂ​ർ ഡി​വി​ഷ​നു​ക​ൾ ക​ഴി​ഞ്ഞ ത​വ​ണ യു.​ഡി.​എ​ഫ് വി​ജ​യി​ച്ച സ്ഥ​ല​ങ്ങ​ളാ​ണ്. ഈ ​നാ​ല് ഡി​വി​ഷ​നു​ക​ളി​ലെ ഭൂ​രി​പ​ക്ഷം കൂ​ട്ടി​യാ​ൽ പോ​ലും യു.​ഡി.​എ​ഫ് ജ​യി​ച്ച ഒ​രു ഡി​വി​ഷ​നി​ലെ ഭൂ​രി​പ​ക്ഷ​ത്തി​നൊ​പ്പം എ​ത്തു​ന്നി​ല്ല.

ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ്. ഭ​ര​ണം പി​ടി​ച്ച എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തേക്കാ​ൾ 3450 വോ​ട്ടു​ക​ൾ അ​ധി​ക​മാ​ണ് യു.​ഡി.​എ​ഫ് വി​ജ​യി​ക​ളു​ടെ ഭൂ​രി​പ​ക്ഷം. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​ൽ.​ഡി.​എ​ഫ് 11-9 എ​ന്ന നി​ല​യി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തി​യ ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ ആ​കെ​യു​ള്ള വോ​ട്ട് വി​ഹി​തം പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ൽ.​ഡി.​എ​ഫി​നെ​ക്കാ​ൾ 1203 വോ​ട്ടു​ക​ൾ അ​ധി​ക​മാ​ണ് യു.​ഡി.​എ​ഫി​ന്. 11- 5 എ​ന്ന നി​ല​യി​ൽ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി​യ പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലും ആ​കെ​യു​ള്ള ക​ണ​ക്കി​ൽ യു.​ഡി.​എ​ഫി​ന് 58 വോ​ട്ടു​ക​ളു​ടെ ലീ​ഡു​ണ്ട്. ആ​സൂ​ത്ര​ണ​ത്തോ​ടെ ന​ട​ത്തി​യ വാ​ർ​ഡ് വി​ഭ​ജ​നം കൂ​ടി​യി​ല്ലെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് കൂ​ടു​ത​ൽ ദ​യ​നീ​യ​മാ​യേ​നെ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

 ഇരിക്കൂർ നിയോജക മണ്ഡലം

  • യു.ഡി.എഫ് -  79,295
  • എൽ.ഡി.എഫ് -  57,335
  • എൻ.ഡി.എ -  7,765
  • ഭൂരിപക്ഷം -  21,960

തളിപ്പറമ്പ് നിയോജക മണ്ഡലം

(ആന്തൂരിൽ അഞ്ചിടങ്ങളിലും മലപ്പട്ടത്ത് മൂന്നിടങ്ങളിലും എൽ.ഡി.എഫ് എതിരില്ലാതെ വിജയിച്ചു)

  • എൽ.ഡി.എഫ് - 84,640
  • യു.ഡി.എഫ് -  72,142
  • എൻ.ഡി.എ - 11,811
  • ഭൂരിപക്ഷം -  12,498

ഇരിക്കൂർ നിയോജക മണ്ഡലം, ശ്രീകണ്ഠപുരം നഗരസഭ

  • യു.ഡി.എഫ് - 11,790
  • എൽ.ഡി.എഫ് -  8,697
  • എൻ.ഡി.എ -  491

ഉദയഗിരി

  • യു.ഡി.എഫ് -  5,682
  • എൽ.ഡി.എഫ് -  4,247
  • എൻ.ഡി.എ - 1,082

ആലക്കോട്

  • യു.ഡി.എഫ് -  11,131
  • എൽ.ഡി.എഫ് - 8,950
  • എൻ.ഡി.എ - 1,128

നടുവിൽ

  • യു.ഡി.എഫ് -  9,876
  • എൽ.ഡി.എഫ് - 6,365
  • എൻ.ഡി.എ - 1,442

ഏരുവേശ്ശി

  • യു.ഡി.എഫ് - 4,572
  • എൽ.ഡി.എഫ് -  3,809
  • എൻ.ഡി.എ - 868

പയ്യാവൂർ

  • യു.ഡി.എഫ് -  6,964
  • എൽ.ഡി.എഫ് - 4,855
  • എൻ.ഡി.എ - 573

ഉളിക്കൽ

  • യു.ഡി.എഫ് - 12,252
  • എൽ.ഡി.എഫ് - 9,056
  • എൻ.ഡി.എ - 971

ഇരിക്കൂർ

  • യു.ഡി.എഫ് - 6,604
  • എൽ.ഡി.എഫ് -  2,135
  • എൻ.ഡി.എ - 165

ചെങ്ങളായി

  • യു.ഡി.എഫ് -  10,424
  • എൽ.ഡി.എഫ് -  9,221
  • എൻ.ഡി.എ -  1,045

തളിപ്പറമ്പ് നിയോജക മണ്ഡലം, തളിപ്പറമ്പ് നഗരസഭ

  • യു.ഡി.എഫ് - 15,475
  • എൽ.ഡി.എഫ് - 8,489
  • എൻ.ഡി.എ - 2,692

ആന്തൂർ നഗരസഭ

  • എൽ.ഡി.എഫ് - 14,001
  • യു.ഡി.എഫ് - 2,777
  • എൻ.ഡി.എ - 963

മലപ്പട്ടം

  • എൽ.ഡി.എഫ് - 3,596
  • യു.ഡി.എഫ് - 1,676
  • എൻ.ഡി.എ -  0

ചപ്പാരപ്പടവ്

  • യു.ഡി.എഫ് - 10,597
  • എൽ.ഡി.എഫ് - 8,254
  • എൻ.ഡി.എ - 1,193

കൊളച്ചേരി

  • യു.ഡി.എഫ് - 10,038
  • എൽ.ഡി.എഫ് - 6,890
  • എൻ.ഡി.എ - 1,733

മയ്യിൽ

  • എൽ.ഡി.എഫ് - 11,061
  • യു.ഡി.എഫ് - 7,913
  • എൻ.ഡി.എ - 743

കുറ്റ്യാട്ടൂർ

  • എൽ.ഡി.എഫ് - 9,512
  • യു.ഡി.എഫ് - 7,106
  • എൻ.ഡി.എ - 1,269

കുറുമാത്തൂർ

  • എൽ.ഡി.എഫ് - 10,697
  • യു.ഡി.എഫ് - 8,635
  • എൻ.ഡി.എ - 1,873

പരിയാരം

  • എൽ.ഡി.എഫ് - 12,140
  • യു.ഡി.എഫ് - 11,073
  • എൻ.ഡി.എ - 1,345
Tags:    
News Summary - Ward division mitigated the impact of the Left's defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.