നടിക്ക്​ പിന്തുണയുമായി നടിമാരുടെ കൂട്ടായ്​മ; വിഷയം 'അമ്മ'യോഗത്തിൽ ചർച്ച ചെയ്യാത്തതിൽ അമർഷം

െകാച്ചി: ആക്രമണത്തിന് ഇരയായ നടിയെ വീണ്ടും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സിനിമയിലെ വനിതകളുെട കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി). സ്വന്തം നിലയിൽ നടിക്ക് പിന്തുണ നൽകാൻ വിമൻ ഇൻ സിനിമ കലക്ടീവിന് കഴിവുണ്ടെന്ന് കൂട്ടായ്മ വ്യക്തമാക്കി. അടിയന്തര നടപടി ആവശ്യപ്പെട്ട് വനിത കമീഷന് പരാതി നൽകും. നടിയെ ആക്രമിച്ച സംഭവം കൊച്ചിയിൽ ചേർന്ന 'അമ്മ' ജനറൽബോഡിയിൽ ചർച്ച ചെയ്യാത്തതി​െൻറ അസംതൃപ്തി നിഴലിക്കുന്നതായിരുന്നു ഡബ്ല്യു.സി.സി സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ്. തങ്ങളുടെ സഹപ്രവർത്തകയും വിമൻ ഇൻ സിനിമ സംഘടനാംഗവുമായ നടി ഉൾപ്പെട്ട കേസ് അമ്മയുടെ യോഗത്തിൽ ചർച്ചക്കെടുത്തില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. കോടതിയുെട പരിഗണനയിലിരിക്കുന്നതിനാൽ ചർച്ച ചെയ്യേണ്ടെന്ന നിലപാടാണ് എടുത്തതെങ്കിലും വിമൻ ഇൻ കലക്ടീവ് ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ട കേസാണിതെന്ന് സംഘടന കരുതുന്നില്ല. സംഘടനയെന്ന നിലയിൽ തങ്ങളുടെ സഹപ്രവർത്തകക്ക് എല്ലാ പിന്തുണയും നൽകും. 'അമ്മ'ക്ക് സ്വന്തമായ നിലപാടുകളാവാം. എന്നാൽ, ആക്രമിക്കപ്പെട്ട നടിയും അമ്മയിലെ അംഗമായതിനാൽ അമ്മ അവർക്കൊപ്പം നിൽക്കുമെന്നും നീതിപൂർവവും സുതാര്യവുമായ വിചാരണക്ക് വഴിയൊരുക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. ഇര വീണ്ടും ഇരയാക്കപ്പെടുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്് മലയാള സിനിമരംഗത്ത് അഭിപ്രായവ്യത്യാസങ്ങൾ മൂർഛിക്കുന്നതായി ശക്തമായ സൂചന നൽകുന്നതാണ് ഇൗ സംഭവവികാസങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.