റോഡ് നവീകരണം; യോഗംചേർന്നു

വെള്ളരിക്കുണ്ട്: ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരളം--കമ്പല്ലൂർ--കടുമേനി--ചിറ്റാരിക്കാൽ റോഡ് മെക്കാഡം ടാറിങ് നടത്തി പുനർനിർമിക്കുന്നതി​െൻറ ഭാഗമായി കൊല്ലാടയിലും പാവലിലും യോഗംചേർന്നു. ഇരുയോഗവും എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോഡ് വീതികൂട്ടൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം ചേർന്നത്. കൊല്ലാടയിൽ നടന്ന യോഗത്തിൽ പഞ്ചായത്തംഗം എം.എം. സുലോചന അധ്യക്ഷത വഹിച്ചു. സാബു ഏബ്രഹാം, പി.കെ. മോഹനൻ, കെ.വി. സന്തോഷ്, കെ.പി. നാരായണൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ശ്രമഫലമായി കഴിഞ്ഞ സംസ്ഥാനബജറ്റിൽ 20 കോടി രൂപയാണ് ഈ റോഡിനായി വകയിരുത്തിയത്. ഭാരവാഹികൾ: കെ.പി. മാത്യു (ചെയർ), തോമസ് മാത്യു (വൈസ് ചെയ), പി.കെ. മോഹനൻ (കൺ), കെ.വി. സന്തോഷ് (ജോ. കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.