കാസർകോട്: പട്ടികവർഗക്കാരുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ജില്ലയിലെ കടുമേനി (വെസ്റ്റ് എളേരി), ചെറുപനത്തടി (കള്ളാർ), കുണ്ടേന (മടിക്കൈ), കളക്കര (കുറ്റിക്കോൽ), മാവിനക്കട്ട (കുമ്പള) എന്നീ പട്ടികവർഗ കോളനികളിൽ സാമൂഹിക പഠനമുറി നടപ്പിലാക്കുന്നതിന് ഒരു പഠനകേന്ദ്രത്തിൽ 30 പട്ടികവർഗ വിദ്യാർഥികൾക്ക് പഠനവിഷയങ്ങളിൽ ക്ലാസെടുക്കുന്നതിന് ഫെസിലിറ്റേറ്റർമാരെ തെരഞ്ഞെടുക്കും. ജില്ലയിലെ ബി.എഡ്, ടി.ടി.സി വിദ്യാഭ്യാസയോഗ്യതയുള്ള പട്ടികവർഗക്കാർ കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രസ്തുത കോളനികളിലുള്ളവർക്ക് മുൻഗണന. യോഗ്യതയുടെ അഭാവത്തിൽ പി.ജി ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ജാതി സർട്ടിഫിക്കറ്റും സഹിതം ജൂൺ 28ന് രാവിലെ 10.30ന് കാസർകോട് ൈട്രബൽ െഡവലപ്മെൻറ് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04994-255466.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.