ജോയൻറ് കൗൺസിൽ മേഖലാസമ്മേളനങ്ങൾ ഇന്ന്​ തുടങ്ങും

കാസർകോട്: ജോയൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷ​െൻറ ജില്ലയിലെ മേഖലാസമ്മേളനങ്ങൾ ഇന്നുമുതൽ ആരംഭിക്കും. ഇന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, 28ന് മഞ്ചേശ്വരം, കാസർകോട്, 29ന് വിദ്യാനഗർ മേഖലാസമ്മേളനങ്ങൾ നടക്കും. പുതുതായി രൂപവത്കരിക്കുന്ന വെള്ളരിക്കുണ്ട് മേഖല കമ്മിറ്റിയുടെ സമ്മേളനം ജൂലൈ ആദ്യവാരം നടക്കും. സമ്മേളനങ്ങളിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. നരേഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എൻ. മണിരാജ്, ജില്ല പ്രസിഡൻറ് എം.വി. കുഞ്ഞമ്പു, സെക്രട്ടറി വി. ഭുവനേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ആർ. മനോജ്കുമാർ, പി. ദിവാകരൻ, ഇ. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.