പൊലീസുകാരനെ ദുരൂഹസാഹചര്യത്തിൽ കാണാതായി

മഞ്ചേശ്വരം: ഡ്യൂട്ടിക്കു പോകുന്നുവെന്നു പറഞ്ഞ്‌ വീട്ടില്‍നിന്നിറങ്ങിയ പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മംഗളൂരു റിസർവ് പൊലീസില്‍ ഹെഡ്‌കോൺസ്റ്റബിളായ ഹൊസങ്കിടി അംഗഡി പദവ്‌ ശാന്തിനഗറിലെ പരേതനായ ചൗക്കാറി​െൻറ മകന്‍ മോഹന്‍കുമാറിനെയാണ്‌ (35) കാണാതായത്‌. ജൂൺ അഞ്ചിനു രാവിലെയാണ്‌ മോഹന്‍കുമാര്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്‌. അതിനുശേഷം തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ മംഗളൂരു പൊലീസ്‌ ക്യാമ്പില്‍ അന്വേഷണം നടത്തിയപ്പോള്‍ ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന്‌ മാതൃസഹോദരന്‍ സുന്ദര മഞ്ചേശ്വരം, പാണ്ഡേശ്വരം പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.