മക്ക ഹൈപർ മാർക്കറ്റി​െൻറ ഒമാനിലെ 18ാമത്​ ശാഖ തുറന്നു

മസ്കത്ത്: ചില്ലറ വിപണനരംഗത്തെ പ്രമുഖ സ്ഥാപനമായ മക്ക ഹൈപർ മാർക്കറ്റി​െൻറ ഒമാനിലെ 18ാമത് ശാഖ റുസൈലിൽ പ്രവർത്തനമാരംഭിച്ചു. രാജകുടുംബാംഗമായ സൈദ് ഫാത്തിഖ് ബിൻ ഫാഹർ അൽ സൈദി​െൻറ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ സയ്യിദ് ഫാഹർ ബിൻ ഫാത്തിഖ് അൽ സൈദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൈദ് ഫിറാസ് ബിൻ ഫാത്തിഖ് അൽ സൈദ്, സൈദ് സുഹൈബ് ബിൻ ഫാത്തിഖ് അൽ സൈദ് എന്നിവർെക്കാപ്പം മക്ക ഹൈപർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ഡയറക്ടർമാരായ സൈഫ് മുഹമ്മദ് അൽ നമാനി, ഹിലാൽ മുഹമ്മദ്, ജനറൽ മാനേജർ സലീം സജിത്ത്, ലീസിങ് മാനേജർ ടി.പി. സിദ്ദീഖ് തുടങ്ങി മാനേജ്മ​െൻറ് പ്രമുഖരും പെങ്കടുത്തു. റുസൈൽ ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ടിന് സമീപമാണ് പുതിയ ശാഖ. ഉദ്ഘാടനത്തി​െൻറ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രത്യേക ഒാഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തി​െൻറ അടുത്ത ബ്രാഞ്ച് ഉടൻതന്നെ അഗറിൽ പ്രവർത്തനമാരംഭിക്കുമെന്നും മാനേജിങ് ഡയറക്ടർ മുഹമ്മദ്കുഞ്ഞി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.