പേരാവൂർ സബ് രജിസ്ട്രാർ ഒാഫിസിൽ കുടിക്കടം സർട്ടിഫിക്കറ്റ് കിട്ടാക്കനി

കേളകം: പേരാവൂർ സബ് രജിസ്ട്രാർ ഓഫിസിൽ കുടിക്കടം സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് മാസം പിന്നിട്ടിട്ടും ലഭിക്കാത്തവരുടെ പട്ടിക നീളുന്നു. ബാങ്കുകളിൽനിന്ന് വായ്പ തരപ്പെടുത്താനായാണ് അധികപേരും അപേക്ഷിച്ച് കാത്തിരിക്കുന്നത്. 15- വർഷത്തി​െൻറയും അതിന് മേലെയും കുടിക്കടം സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷിച്ചവരെയാണ് പേരാവൂർ സബ് രജിസ്ട്രാർ ഓഫിസ് വട്ടംകറക്കുന്നത്. കൂടാതെ ഇൻറർനെറ്റ് തകരാറി​െൻറ പേരിൽ തുടർച്ചയായി രജിസ്ട്രേഷൻ മുടങ്ങിയതും പരാതിക്കിടയാക്കി. മുമ്പ് 40 ആധാരങ്ങൾവരെ രജിസ്ട്രേഷൻ നടന്നിരുന്നത് ഇപ്പോൾ ഗണ്യമായി കുറഞ്ഞതിന് കാരണം ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കുന്നതുകൊണ്ടാണെന്ന് പരാതിയുണ്ട്. ഓഫിസി​െൻറ പ്രവർത്തനം താളംതെറ്റിയതായും അടിയന്തരനടപടി വേണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.