കൊട്ടിയൂര്‍ വൈശാഖമഹോത്സവം: അക്കരെ സന്നിധിയില്‍ വന്‍ ഭക്‌തജനത്തിരക്ക്‌

കേളകം: കൊട്ടിയൂര്‍ വൈശാഖോത്സവനഗരി ഇന്നലെ വന്‍ ഭക്‌തജനത്തിരക്കിലലിഞ്ഞു. രാവിലെ മുതല്‍ നൂറുകണക്കിന് ഭക്‌തരാണ്‌ അക്കരെ സന്നിധിയില്‍ എത്തിയത്‌. പടിഞ്ഞാറെ, കിഴക്കെ നടയിൽ ഭക്‌തർ മണിക്കൂറോളമാണ്‌ ക്യൂനിന്നത്‌. സന്നിധാനത്ത്‌ ദേവസ്വം ഒരുക്കിയ ചൂടുവെള്ളം ഭക്‌തര്‍ക്ക്‌ ആശ്വാസമായി. ക്ഷേത്രപരിസരത്ത്‌ ഇരിട്ടി ഡിവൈ.എസ്‌.പി പ്രജീഷ്‌ തോട്ടത്തിൽ, പേരാവൂര്‍ സി.ഐ എ. കുട്ടികൃഷ്‌ണൻ, കേളകം എസ്‌.ഐ ടി.വി. പ്രദീഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ കനത്തസുരക്ഷ ഒരുക്കിയിരുന്നു. തീർഥാടകർക്ക് സേവനമെത്തിക്കാൻ നിരവധി സംഘടനകളും രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.