ലക്ഷങ്ങൾ ചെലവഴിച്ച് പുനർനിർമിച്ച റോഡ് ഒരാഴ്ചക്കകം തകർന്നു

മേൽപറമ്പ്: ജില്ല പഞ്ചായത്ത് 13 ലക്ഷം രൂപ െചലവഴിച്ച് പുനർനിർമാണം നടത്തിയ റോഡ് ഒരാഴ്ചക്കകം മഴയിൽ ഒലിച്ചുപോയി. ചെമ്മനാട് പഞ്ചായത്തിലെ 13ാം വാർഡിലൂടെ കടന്നുപോകുന്ന കൂവത്തൊട്ടി- അരമങ്ങാനം റോഡാണ് തകർന്നത്. കഴിഞ്ഞ മേയ് 22നാണ് 1.15 കിലോമീറ്റർ ദൈർഘ്യമുള്ള റോഡി​െൻറ പുനർനിർമാണം നടത്തിയത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ടാറിങ് കല്ലും മണ്ണും സഹിതം ഒലിച്ചുപോവുകയായിരുന്നു. നിർമാണപിഴവാണ് തകർച്ചക്ക് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. പടം koovathotty road: മഴയിൽ ഒലിച്ചുപോയ കൂവത്തൊട്ടി--അരമങ്ങാനം റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.