മാഹി: മനുഷ്യരെ പ്രകൃതിയുമായടുപ്പിക്കാം എന്ന സന്ദേശവുമായി മാഹിയിലെ ഏക ഗവ. ഫ്രഞ്ച് ഹൈസ്കൂളായ എക്കോൾ സെന്ത്‌റാൾ എ കൂർ കോംപ്ലമാന്തേറിൽ പരിസ്ഥിതിദിനം ആചരിച്ചു. മാഹി കൃഷിവകുപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലവഹിക്കുന്ന കെ. റോഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥിനി എൻ. ഹൃദ്യക്ക് കൊന്നത്തൈ കൈമാറി മുഴുവൻ കുട്ടികൾക്കും മരം എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. തുടർന്ന് മഴപ്പാട്ടും മരപ്പാട്ടും പാടി വിദ്യാലയവളപ്പിൽ വൃക്ഷത്തൈ നട്ടു. നട്ടമരം പരിപാലിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. പ്രധാനാധ്യാപകൻ എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ജെയിംസ് സി. ജോസഫ് പരിസ്ഥിതിദിന പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ ഫാത്തിമ വാജിത സ്വാഗതവും െലക്ചറർ സി.ഇ. രസിത നന്ദിയും പറഞ്ഞു. പോൾ ഷിബു, വി. വിജയി, വി. രേഖ, അഭിനന്ദ്, പ്രയാഗ് എന്നിവർ നേതൃത്വം നൽകി. കരിയാട് ന്യൂ മുസ്‌ലിം എൽ.പി സ്‌കൂളും പരിസ്ഥിതിദിനം ആചരിച്ചു. പൂർവവിദ്യാർഥികളായ മഹമൂദ് ദാറുസ്സലാം, സി.പി. മുസ്തഫ, ഇ.ടി.കെ. കല്യാണി, പി.കെ. അബ്ദുല്ലത്തീഫ്, പി.വി. വിജയൻ, എം. നാണു എന്നിവർ റോഡിെൻറ ഇരുവശത്തും വൃക്ഷത്തൈകൾ നട്ടു. തുടർന്ന് വിദ്യാർഥികളുടെ റാലി, വൃക്ഷത്തൈകൾ കൈമാറൽ, ക്വിസ് എന്നീ പരിപാടികളും നടത്തി. പ്രധാനാധ്യാപിക പത്മജ, പി. പ്രദീപ്കുമാർ, പി. മനീഷ്, പി. മഞ്ജുഷ, മുഹമ്മദ് മംഗലശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.