വനിത കമീഷൻ മെഗാ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി

കാസർകോട്: ജില്ലയിൽ സംസ്ഥാന വനിത കമീഷൻ നടത്തിയ മെഗാ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി. ഇന്നലെ കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിത കമീഷൻ അംഗം ഡോ. ലിസി ജോസി​െൻറ അധ്യക്ഷതയിൽ നടന്ന മെഗാ അദാലത്തിൽ മൊത്തം 51 പരാതികളാണ് സ്വീകരിച്ചത്. തീർപ്പാകാത്ത പരാതികളിൽ പൊലീസിനോടും വിവിധ വകുപ്പുമേധാവികളോടും അന്വേഷിച്ച് റിപ്പോർട്ട് ഹാജരാക്കാൻ കമീഷൻ നിർദേശിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്ന് പരാതിയുമായെത്തിയ നാലു ദമ്പതികളെ കൗൺസലിങ്ങിന് അയച്ചു. യുവതിയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ യുവാവിനെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. വൃദ്ധദമ്പതികളെ സംരക്ഷിക്കുന്നിെല്ലന്ന പരാതിയിലും വൃദ്ധരായ ദമ്പതികളെ സഹോദരങ്ങൾ ഉപദ്രവിക്കുന്നുവെന്ന പരാതിയിലും പൊലീസിനോട് അന്വേഷിച്ച് നടപടിയെടുക്കാൻ കമീഷൻ നിർദേശിച്ചു. നീർത്തട പദ്ധതിപ്രകാരം വാഴകൃഷി നടത്തിയ ബേഡഡുക്ക കൊളത്തൂരിലെ പൗർണമി ജെ.എൽ.ജിയിലെ അഞ്ചു സ്ത്രീകൾക്ക് ലഭിക്കേണ്ട 14,400 രൂപ രണ്ടുവർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന പരാതിയിൽ ഒരു മാസത്തിനകം പരിഹാരം കാണാൻ കാറഡുക്ക ബ്ലോക്ക് ഡെവലപ്മ​െൻറ് ഓഫിസറോട് ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്തിലെ വൈസ് പ്രസിഡൻറിനെതിരെ പഞ്ചായത്ത് സി.ഡി.പിഒ നൽകിയ പരാതിയിലും തീർപ്പായി. അദാലത്തിൽ പഞ്ചായത്ത് പ്രസിഡൻറി​െൻറകൂടി സാന്നിധ്യത്തിലാണ് സി.ഡി.പിഒയുടെ പരാതിയിൽ കമീഷൻ തീർപ്പാക്കിയത്. മെഗാ അദാലത്തിൽ എ.ഡി.എം കെ. അംബുജാക്ഷൻ, ജില്ല സാമൂഹികനീതി ഓഫിസർ പി. ഡീന ഭരതൻ, ലീഗൽ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ അഡ്വ. പ്രസന്ന മണികണ്ഠൻ, അഡ്വ. ജോൺ എബ്രഹാം, വനിത സെൽ ഉദ്യോഗസ്ഥർ, കൗൺസിലർമാർ തുടങ്ങിയവർ സിറ്റിങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.