കണ്ണൂര്‍: ലോക പരിസ്ഥിതിദിനാചരണത്തിെൻറ ഭാഗമായി എ.ഐ.വൈ.എഫ് വളപട്ടണം പുഴയോരത്ത് കണ്ടല്‍ സംരക്ഷണശൃംഖല സംഘടിപ്പിച്ചു. വളപട്ടണം പുഴയോരം കണ്ടല്സംരക്ഷണമേഖലയായി പ്രഖ്യാപിക്കുക, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം കര്‍ശനമായി നടപ്പിലാക്കുക, ജില്ലയില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നത് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി നടത്തിയത്. ഇതിെൻറ ഭാഗമായി പാപ്പിനിശ്ശേരി ചുങ്കത്ത് നടന്ന പൊതുയോഗം ദേശീയ കൗണ്‍സില്‍ അംഗം പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.വി. രജീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. കേരള മഹിളാസംഘം ജില്ല സെക്രട്ടറി കെ.എം. സപ്ന, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് എം.സി. സജീഷ്, അബ്ദുൽനിസാര്‍ വായിപ്പറമ്പ്, ടി.വി. ഗംഗാധരന് എന്നിവർ സംസാരിച്ചു. കെ.വി. സാഗര്‍ സ്വാഗതം പറഞ്ഞു. കെ.വി. ഉണ്ണികൃഷ്ണന്, പി. ജിതേഷ്, പി. വിനു, പി.എം. അരുണ്‍കുമാര്‍, കെ.വി. പ്രശോഭ്, അബ്ദുൽ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.