കണ്ണൂർ: മന്ത്രിസഭ ഒന്നാം വാര്‍ഷികത്തിെൻറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഒരുക്കിയ സഹായി പവലിയന് മുനിസിപ്പല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിെൻറ വിവിധ ചികിത്സാ-ക്ഷേമ പദ്ധതികള്‍, അംഗപരിമിതർ, വിധവകൾ, പ്രവാസികള്‍ തുടങ്ങിയവർക്കുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ചും സേവനം ലഭ്യമാകുന്ന വിവിധ വകുപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങളും വികസന പദ്ധതികളുടെ ചിത്രങ്ങളുമടങ്ങിയതാണ് പവലിയന്. പരിപാടിയുടെ ഭാഗമായി സര്‍ക്കാറിെൻറ ഒരുവര്‍ഷത്തെ വികസന നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന മൊബൈല്‍ വിഡിയോ പ്രദര്‍ശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഫ്ലാഗ്ഓഫ് ചെയ്തു. മേയര്‍ ഇ.പി. ലത, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന്മാരായ കെ.പി. ജയബാലന്‍ മാസ്റ്റർ, ടി.ടി. റംല, ജില്ല സാമൂഹികനീതി ഓഫിസര്‍ എല്‍. ഷീബ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പദ്മനാഭന് എന്നിവര്‍ പങ്കെടുത്തു. മൂന്നുദിവസങ്ങളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാഹനം പര്യടനം നടത്തും. മുനിസിപ്പല്‍ സ്കൂളില്നിന്നാരംഭിച്ച് പഴയ ബസ്സ്റ്റാൻഡ്, കാൽടെക്സ്, അഴീക്കോട്, വളപട്ടണം, പഴയങ്ങാടി എന്നിവിടങ്ങളിലാണ് വാഹനം ആദ്യദിവസം പര്യടനം നടത്തിയത്. രണ്ടാംദിവസമായ തിങ്കളാഴ്ച പിണറായി, മമ്പറം, അഞ്ചരക്കണ്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിൽ സഞ്ചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.