കണ്ണൂർ: പരിസ്ഥിതിദിനത്തിൽ സന്ദർശകരെത്തുേമ്പാൾ പയ്യാമ്പലത്തിന് വൃത്തിയുള്ള മുഖം. ദിനാചരണത്തിെൻറ ഭാഗമായി ഇന്നലെ വൈകീട്ട് നടന്ന മെഗാശുചീകരണത്തിലാണ് മാലിന്യം നീക്കി പയ്യാമ്പലം ബീച്ചിെന സുന്ദരമാക്കിയത്. ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, എം.പി, സ്പോർട്സ് കൗൺസിൽ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം നടന്നത്. പ്ലാസ്റ്റിക്കുകളും കുപ്പികളുമടക്കം മാലിന്യം നീക്കംചെയ്തു. പയ്യാമ്പലം പാർക്കും വൃത്തിയാക്കി. പി.കെ. ശ്രീമതി എം.പി, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഒ.കെ. വിനീഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.