ജനപ്രതിനിധികൾക്ക്​ പാലിയേറ്റിവ്​ കെയർ പരിശീലനം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ, മുണ്ടേരി, കൂടാളി, കൊളച്ചേരി, മലപ്പട്ടം, മയ്യിൽ, നാറാത്ത്, ചേലോറ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് പാലിയേറ്റിവ് കെയറിൽ പരിശീലനം നൽകി. പരിശീലനപരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. മേയർ ഇ.പി. ലത അധ്യക്ഷതവഹിച്ചു. ജില്ല ആസൂത്രണ സമിതി, ജില്ല പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ, ജില്ല ആശുപത്രി പാലിയേറ്റിവ് കെയർ എന്നിവ സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. ഡി.പി.സി അംഗം കെ.വി. ഗോവിന്ദൻ, ഡോ. കെ. മായ, എ.കെ. സനോജ്, റാൽഡോൾഫ് വിൻസൻറ് എന്നിവർ ക്ലാസെടുത്തു. അഴീക്കോട്, പാപ്പിനിശ്ശേരി, ചിറക്കൽ, കുറ്റ്യാട്ടൂർ, വളപട്ടണം പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലനം ഇന്ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.