'സ്വാശ്രയ സ്​കൂളുകൾ പ്രവർത്തനം നിർത്തില്ല'

കണ്ണൂർ: സ്വാശ്രയ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാറി​െൻറ തീരുമാനത്തിനെതിരെ ഒാൾ കേരള സെൽഫ് ഫിനാൻസ് സ്കൂൾസ് ഫെഡറേഷൻ. ലക്ഷക്കണക്കിന് വിദ്യാർഥികളോടും രണ്ടര ലക്ഷത്തോളം വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരോടുമുള്ള നീതിനിഷേധമാവും തീരുമാനമെന്ന് സംഘടന സംസ്ഥാന പ്രസിഡൻറ് രാമദാസ് കതിരൂർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാറിനോ പൊതുഖജനാവിനോ ഒരു ബാധ്യതയുമില്ലാതെയാണ് 15 ലക്ഷത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിവരുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സ്വാശ്രയ സ്ഥാപനങ്ങൾക്കെതിരെ പ്രചാരവേല നടത്തുന്നത്. അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ സംസ്ഥാനത്തെ ഒരു സ്ഥാപനംപോലും പ്രവർത്തനം നിർത്തുകയില്ല. സംസ്ഥാനത്തെ 1200ഒാളം സ്കൂളുകൾക്ക് ഹൈകോടതി സ്റ്റേ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ 37 സ്കൂളുകളോട് പ്രവർത്തനം തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി.വി. സുനിൽകുമാർ, കെ.വി. മുഹമ്മദ് അഷ്റഫ്, പി.വി. രജനി, സീമ ബിജു എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.