ആ​േരാഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ ബി.ജെ.പി ധർണ

കണ്ണൂർ: പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികളെടുക്കുന്നതില്‍ പരാജയപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിെവക്കണെമന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫിസ് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പനി ബാധിച്ച സർക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരെയും നിയന്ത്രിക്കാൻ കഴിയാത്ത സർക്കാറിന് കൊതുകുകളെയും നിയന്ത്രിക്കാനാവുന്നില്ല. കേരളത്തിൽ സ്വച്ഛ്ഭാരത് നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയധികം പേർ കൊതുകുകടിയേറ്റ് മരിക്കില്ലായിരുന്നുവെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. കെ. രഞ്ജിത്ത്, വർക്കി വട്ടപ്പാറ, മോഹനൻ കുഞ്ഞിമംഗലം, പി.കെ. വേലായുധൻ, കെ. രാധാകൃഷ്ണൻ, വിജയൻ വട്ടിപ്രം, എ.ഒ. രാമചന്ദ്രൻ, എ.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.