മാഹി: മാഹി സെൻറ് തെരേസാ ചർച്ചിന് സമീപമുള്ള മഴമരം മുറിച്ചുമാറ്റാനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ശ്രമം ചെറുക്കുമെന്നും നിയമപരമായി നേരിടുമെന്നും പ്രകൃതിസംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയിലേക്ക് തള്ളിനിൽക്കുന്നതോ കച്ചവടസ്ഥാപനത്തിന് ഭീഷണിയാകുന്നതോ ആയ മരത്തിെൻറ ശിഖരങ്ങൾ മുറിച്ചുനീക്കുന്നതിന് സമിതി എതിരല്ലെന്നും പ്രസിഡൻറ് പള്ള്യൻ പ്രമോദ് പറഞ്ഞു. മഞ്ചക്കൽ പത്മനാഭൻ, അഷ്റഫ് മഞ്ചക്കൽ, മോഹനൻ കിടാവ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.