കന്നുകാലിവളർത്തൽ തൊഴിലുറപ്പ്​ പദ്ധതിയിൽ ഉൾപ്പെടുത്തണം

കണ്ണൂർ: കന്നുകാലിവളർത്തൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള ലൈവ് സ്റ്റോക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണവകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, ശമ്പളപരിഷ്കരണത്തിലെ അനോമലികൾ പരിഹരിക്കുക, മൃഗസംരക്ഷണമേഖലയിൽ നൽകുന്ന ആനുകൂല്യങ്ങൾ സാമ്പത്തികപരിഗണനയില്ലാതെ എല്ലാ കർഷകർക്കും ലഭ്യമാക്കുക, അന്തർജില്ല സ്ഥലംമാറ്റത്തിൽ 50 ശതമാനം ക്വാട്ട അനുവദിക്കുക, പൊതു സ്ഥലംമാറ്റത്തിൽ ബാഹ്യ ഇടപെടലുകൾ അവസാനിപ്പിക്കുക, വെറ്ററിനറി സബ് സ​െൻററുകൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കുക, പെൻഷൻപ്രായം 58 ആക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രതിനിധിസമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സുധി കോട്ടൂർ അധ്യക്ഷത വഹിച്ചു. വി. ഗോപി, എസ്.എം. ദുനിംസ് റിയാസുദ്ദീൻ, എസ്. ശിവപ്രസാദ്, എം. സുനിൽ കുമാർ, പി. സന്തോഷ് കുമാർ, ബിജിത ബെനഡിക്ട് എന്നിവർ സംസാരിച്ചു. സുഹൃദ് സമ്മേളനം എ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. നവീൻ മണിപ്പുഴ അധ്യക്ഷത വഹിച്ചു. കെ.െക. രാജേഷ് ഖന്ന, എ.എം. അബൂബക്കർ, കെ.പി. സദാനന്ദൻ, പി. രമേശൻ, എസ്. ബിനു കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 10ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.