ബി.എസ്​.എൻ.എൽ പണിമുടക്ക്​

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ ജീവനക്കാർ നടത്തിയ ദ്വിദിന പണിമുടക്ക് സമാപിച്ചു. രണ്ടാം ദിനവും പണിമുടക്ക് പൂർണം. ബി.എസ്.എൻ.എൽ കണ്ണൂർ ജനറൽ മാനേജർ ഒാഫിസടക്കം ജില്ലയിലെ മുഴുവൻ എക്സ്ചേഞ്ചുകളും കസ്റ്റമർ സർവിസ് സ​െൻററുകളും അടഞ്ഞുകിടന്നു. ൈലൻ അറ്റകുറ്റപ്പണികൾ നടന്നില്ല. എന്നാൽ, വിനിമയബന്ധം എവിടെയും തടസ്സപ്പെട്ടില്ല. ബി.എസ്.എൻ.എൽ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, പൊതുമേഖല സ്വകാര്യവത്കരണം ഒഴിവാക്കുക, ടവർ കമ്പനി രൂപവത്കരണ തീരുമാനം പിൻവലിക്കുക, ജനുവരി ഒന്നു മുതൽ ശമ്പള പരിഷ്കരണം അനുവദിക്കുക, രണ്ടാം ശമ്പള പരിഷ്കരണ കമ്മിറ്റി ശിപാർശകൾ അനുസരിച്ച ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബി.എസ്.എൻ.എല്ലിലെ എക്സിക്യൂട്ടിവ്, നോൺ എക്സിക്യൂട്ടിവ് സംഘടനകളുടെ െഎക്യവേദിയുടെ നേതൃത്വത്തിൽ പണിമുടക്ക്. പണിമുടക്കിയ ജീവനക്കാർ കണ്ണൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. ബി.എസ്.എൻ.എൽ ഭവൻ പരിസരത്ത് നടന്ന േയാഗം ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി. മനോഹരൻ ഉദ്ഘാടനംചെയ്തു. എസ്.എൻ.ഇ.എ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ജിതേഷ് അധ്യക്ഷതവഹിച്ചു. വി. അശോകൻ, എം.സി. മുഹമ്മദലി, കെ. സുരേഷ്ബാബു, പി. ഗംഗാധരൻ, രവീന്ദ്രൻ കൊടക്കാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.