വനയാത്ര ആസ്വദിച്ച്​ പ്രകൃതി പഠന ക്യാമ്പ്

കണ്ണൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമി ആറളം വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠന സാഹസിക ക്യാമ്പ് നടത്തി. 43 യുവതീയുവാക്കളായിരുന്നു ക്യാമ്പംഗങ്ങൾ. വനത്തിലൂടെ 12 കിലോമീറ്റർ ദൂരത്തിൽ ട്രക്കിങ് നടത്തി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ പങ്കെടുത്തത്. കണ്ണൂർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. റംല സംഘാംഗങ്ങൾക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ട്രക്കിങ് ഉദ്ഘാടനം നിർവഹിച്ചു. വനയാത്രയിലും ഇവർ പങ്കെടുത്തു. സംഘാംഗങ്ങൾ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസുകളും സാംസ്കാരിക പരിപാടികളും നടന്നു. ആറളം വൈൽഡ് ലൈഫ് അസിസ്റ്റൻറ് വാർഡൻ മധുസൂദനൻ നായർ, സുശാന്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. റിയാസ് മാങ്ങാട് പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസെടുത്തു. ദേശീയ സാഹസിക അക്കാദമി സ്പെഷൽ ഓഫിസർ പി. പ്രണീത, യുവജനക്ഷേമ കോഓഡിനേറ്റർ ചിത്രകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.