കേളകം: സഹപാഠികൾക്ക് സ്നേഹവീടുകളൊരുക്കി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മാതൃകയാവുന്നു. രണ്ട് സ്നേഹവീടുകൾ ഇതിനകം നിർമിച്ചു നൽകിയ വിദ്യാർഥികൾ മൂന്നാമത്തെ വീടിെൻറ നിർമാണം തുടങ്ങി. കൊട്ടിയൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി അസി. വികാരി ഫാ. അനീഷ് കാട്ടാത്ത് കട്ടിലവെപ്പ് കർമം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ ജോർജ് തുമ്പൻതുരുത്തിയിൽ, എൻ.വി ചാക്കോ, സ്കൂൾ പ്രിൻസിപ്പൽ രാജു ജോസഫ്, ഹെഡ്മിസ്ട്രസ് എലിസബത്ത് സി. ചിറയിൽ, അധ്യാപകരായ ജോസ് സ്റ്റീഫൻ, തോമസ്, പി.ടി.എ പ്രസിഡൻറ് ടി.പി. ഷാജി തുടങ്ങിയവർ സംബന്ധിച്ചു. സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ഗൈഡ്സ്, ജെ.ആർ.സി, സ്റ്റുഡൻറ് പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് വീട് നിർമാണം നടത്തുന്നത്. സുമനസ്സുകളായ നിരവധിയാളുകളും സംഘടനകളും പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.