ക്രിസ്​മസിനെ വരവേൽക്കാൻ കരോൾ ഗായകസംഘം ഒരുങ്ങി

ഇരിട്ടി: അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സന്ദേശം വിളിച്ചറിയിച്ച് വീണ്ടും ഒരു ക്രിസ്മസ് സമാഗതമായി. ക്രിസ്മസ് സേന്ദശം വീടുകളിലും ഇടവകകളിലും നാട്ടിൻപുറങ്ങളിലും എത്തിക്കുന്നതിന് ഇടവകകളിലെ പള്ളികളിലെല്ലാം ക്രിസ്മസ് കരോൾ ഗായകസംഘം ഒരുക്കം തുടങ്ങി. നാടും നഗരവും ക്രിസ്മസ് ആഘോഷിക്കാനുള്ള തിരക്കിലാണ്. മലയോര മേഖലയുടെ മുക്കിലും മൂലയിലും വർണാഭമായ നക്ഷത്രങ്ങൾ അണിനിരന്നു. വിവിധ തരത്തിലുള്ള ക്രിസ്മസ് കേക്കുകൾ ഒരുക്കുന്നതിന് ബേക്കറികളും ഒരുങ്ങി. ഇരിട്ടി സ​െൻറ് ജോസഫ്സ് ദേവാലയത്തിൽ ക്രിസ്മസ് കരോൾ പരിശീലനം സി. ഷാൻറി സി.എം.സിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഉണ്ണിയേശുവി​െൻറ തിരുപ്പിറവി ആഘോഷിക്കാൻ കുട്ടികളും ഉൽസാഹത്തോടെ തയാറെടുപ്പിലാണ്. മലയോര മേഖലയിലെ ഇടവകകളിൽ കരോൾഗാന പരിശീലനം പൂർത്തിയാക്കിയ സംഘം 23, 24, 25 തീയതികളിലായി ക്രിസ്മസ് കരോൾ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.