കണ്ണൂർ: വിദ്യാഭ്യാസ വായ്പയെടുത്ത് മക്കളുെട ഉന്നതവിദ്യാഭ്യാസം സ്വപ്നംകണ്ടവർ അതേ വായ്പയുടെ തീരാകുരുക്കിൽപെട്ട് ആത്മഹത്യയെക്കുറിച്ചുവരെ ആലോചിക്കേണ്ടിവരുന്ന ദുരവസ്ഥയുടെ നൊമ്പരങ്ങളുമായി അവർ ഒത്തുചേർന്നു. വിദ്യാഭ്യാസ വായ്പയെടുത്തവരെ അന്യായമായ പീഡിപ്പിക്കുന്ന ബാങ്കുകളുടെ നടപടിയിൽ പ്രതിഷേധിച്ച് എജുക്കേഷൻ ലോൺ വെൽെഫയർ അസോസിയേഷൻ (ഇ.എൽ.ഡബ്ല്യു.എ) ജില്ല കമ്മിറ്റിയാണ് മനുഷ്യാവകാശ ദിനത്തിൽ ഇരകളുടെ സംഗമം നടത്തിയത്. മധു കക്കാട് ഉദ്ഘാടനം ചെയ്തു. ബെന്നി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഒാഡിനേറ്റർ ൈസനുദ്ദീൻ കരിവെള്ളൂർ മുഖ്യപ്രഭാഷണം നടത്തി. ശ്രീധരൻ തലശ്ശേരി, സുരേഖ വിജയൻ, ആരിഫ, രവി ധർമടം, രഞ്ജിത്ത് വൈദ്യർ, ശശി കൂത്തുപറമ്പ്, സാജിദ് കോമത്ത്, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. ലില്ലി ജെയിംസ് സ്വാഗതവും രാജൻ തറമേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.