ആരോഗ്യരംഗത്ത് സമഗ്ര മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം ^മന്ത്രി ശൈലജ

ആരോഗ്യരംഗത്ത് സമഗ്ര മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി ശൈലജ ചെറുവത്തൂർ: ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റമാണ് സര്‍ക്കാർ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആശുപത്രികള്‍ രോഗീസൗഹൃദമാക്കും. ഒന്നര വര്‍ഷത്തിനകം ആരോഗ്യ വകുപ്പില്‍ 4200 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. കയ്യൂർ--ചീമേനി ഗ്രാമപഞ്ചായത്തിലെ കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു- മന്ത്രി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ രണ്ടു വര്‍ഷത്തിനകം ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സാധിക്കും. ഇതിനാവശ്യമായ കാത്ത് ലാബ് ഏര്‍പ്പെടുത്തും. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സ​െൻറര്‍ സ്ഥാപിക്കും. 10 ഡയാലിസിസ് മെഷീനുകള്‍ അനുവദിക്കും. ആര്‍ദ്രം പദ്ധതിയും ചീമേനി ഗവ. ആയുര്‍വേദ ആശുപത്രിയിലെ നിര്‍വിഷ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായി. അസി. എന്‍ജിനീയര്‍ കെ. രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആയുഷ് പദ്ധതി അവതരണം ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.പി. ദിനേശ്കുമാറും നിര്‍വിഷ പദ്ധതി വിശദീകരണം ഡോ. എ.വി. സുരേഷും നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി, ജില്ല പഞ്ചായത്ത് മെംബര്‍ ജോസ് പതാൽ, പി.സി. സുബൈദ, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗംഗാധര വാര്യർ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ദിലീപ് തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ കെ.പി. രജനി, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമൻ, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം ആയുര്‍വേദം), ഡോ. എ.വി. സുരേഷ്, ഗ്രാമപഞ്ചായത്ത് മെംബര്‍ പി.പി. മോഹനൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ. സുധാകരൻ, വൈ.എം.സി. ചന്ദ്രശേഖരൻ, പി.എ. നായർ, ടി.പി. അബ്ദുൽ സലാം, പി.വി. രാമചന്ദ്രന്‍ നായര്‍ എന്നിവർ സംസാരിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള സ്വാഗതവും കയ്യൂര്‍ പി.എച്ച്‌.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപ മാധവന്‍ നന്ദിയും പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ നബാർഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിച്ചത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി കയ്യൂര്‍ പി.എച്ച്.സി ഉയര്‍ത്തിയതി​െൻറ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ആര്‍ദ്രം പദ്ധതി റിപ്പോര്‍ട്ട് ഡി.എം.ഒ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.