മംഗളൂരു: ഓഖി ചുഴലിക്കാറ്റില്‍ ഭാഗികമായി തകര്‍ന്നു മുങ്ങുകയായിരുന്ന മത്സ്യബന്ധന ബോട്ടിലെ 13 പേരെ മംഗളൂരു കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. മലപ്പുറം ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിെൻറ അമൃത്യ കപ്പല്‍ കേരളം, തമിഴ്നാട്, അസം സ്വദേശികളായ തൊഴിലാളികളെ ഉഡുപ്പി ജില്ലയിലെ മൽപെ ബീച്ചില്‍ രക്ഷപ്പെടുത്തിയത്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ രജിസ്റ്റര്‍ചെയ്തതാണ് ബോട്ട്. കൊച്ചിയില്‍നിന്ന് കഴിഞ്ഞമാസം യാത്ര തിരിച്ചതാണിത്. ബുധനാഴ്ച രാവിലെ കേരള-കര്‍ണാടക തീരങ്ങളില്‍ പട്രോളിങ് നടത്തുകയായിരുന്ന രക്ഷാകപ്പലിലേക്കാണ് മലപ്പുറത്തുനിന്ന് സന്ദേശമെത്തിയത്. ഉടൻ കപ്പല്‍ മൽപെയില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ബോട്ടിനടുത്തേക്ക് കുതിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി ഞായറാഴ്ച മുതല്‍ ആശയറ്റു കഴിഞ്ഞ തൊഴിലാളികള്‍ ആഹാരവും വൈദ്യസഹായവുമില്ലാതെ വിഷമിക്കുകയായിരുന്നു. എൻജിന്‍ മുറിയിൽ വെള്ളം കയറിയിരുന്നു. തൊഴിലാളികള്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നൽകുകയും ബോട്ടിലെ ഉപ്പുവെള്ളം പമ്പ് ചെയ്തുമാറ്റി ദ്വാരങ്ങള്‍ അടച്ച് സുരക്ഷിതമാക്കുകയും ചെയ്തു. ഉച്ചക്ക് ഒന്നരയോടെ മറ്റൊരു മത്സ്യബന്ധന ബോട്ടില്‍ തൊഴിലാളികളെ മൽപെ തുറമുഖത്തേക്കയച്ചു. മലയാളിയായ ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസ്, ദക്ഷിണ കന്നട ജില്ല ഡി.സി ശശികാന്ത് സെന്തില്‍ എന്നിവരുടെ ഇടപെടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. ബേപ്പൂരില്‍നിന്ന് യാത്ര തിരിച്ചവര്‍ ഉള്‍പ്പെടെ 35 പേരെ ഓഖി ദുരന്തത്തെ തുടര്‍ന്ന് മംഗളൂരു കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായി കോസ്റ്റ് കമാൻഡൻറ് ടി.എം. ദാസില പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.