യന്ത്രം തകരാറായി കടലിൽ കിടന്ന ബോട്ടിലെ തൊഴിലാളികളെ അഴീക്കലിലെത്തിച്ചു

അഴീക്കോട്: യന്ത്രം തകരാറിലായി കടലിൽ കണ്ടെത്തിയ മത്സ്യബന്ധന ബോട്ടിലെ 11 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്‌സ്‌മ​െൻറ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിനായി എട്ട് ദിവസം മുമ്പ് 11 മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ലൂർദ്മാത ബോട്ടാണ് കഴിഞ്ഞ ദിവസം യന്ത്രം തകരാറിലായി ഏഴിമല ഭാഗത്ത് കടലിൽ കിടന്നത്. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കർണാടക മലപ്പ പോർട്ടിൽ അഭയംതേടിയ തൊഴിലാളികൾ കാലാവസ്ഥ അനുകൂലമായപ്പോൾ നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് യന്ത്രം തകരാറിലായി കടലിൽ കിടന്നത്. ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശത്തെ തുടർന്ന്, ഓഖി രക്ഷാ പ്രവർത്തനത്തി​െൻറ ഭാഗമായി രാവിലെ ഒമ്പത് മണിയോടെ കടലിൽ പരിശോധനക്കിറങ്ങിയ മറൈൻ എൻഫോഴ്‌സ്‌മ​െൻറ് റെസ്ക്യൂ ടീമാണ് ബോട്ട് കണ്ടെത്തിയത്. 11 തൊഴിലാളികളെ ചൊവ്വാഴ്ച ഉച്ച ഒരുമണിയോടെ അഴീക്കലിലെത്തിച്ചു. നാഗപട്ടണം സ്വദേശികളായ അൽഫോൻസ്, പവിത്രൻ, വിജയ്, സുന്ദരേശൻ, മണിപാൽ, വിജയകുമാർ, എളിൽ, ഡൊമിനിക്, അരുൺ, അഞ്ചുതെങ്ങ് സ്വദേശി കയിൻ എന്നിവരെയും പരിക്കേറ്റ വിജിൻ എന്നയാളെയും കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ കെ.പി. ഷഫീർ, കെ. രഞ്ജിത്ത്, സ്രാങ്കുമാരായ അജിത്ത്, അയ്യൂബ്, റെസ്‌ക്യൂ ഗാർഡുമാരായ മാണി, രാജേഷ് എന്നിവരാണ് മറൈൻ എൻഫോഴ്‌സ്‌മ​െൻറി​െൻറ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.