കൂത്തുപറമ്പ്: സി.പി.എം കൂത്തുപറമ്പ് ഏരിയ സമ്മേളനം ശനിയാഴ്ച ചിറ്റാരിപ്പറമ്പിൽ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്കുശേഷം മൂന്നിന് നീർവേലിയിലെ യു.കെ. കുഞ്ഞിരാമൻ രക്തസാക്ഷി സ്മൃതി കുടീരത്തിൽനിന്നുള്ള പതാകജാഥയും കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിൽ നിന്നുള്ള കൊടിമര ജാഥയും 14 രക്തസാക്ഷി സ്തൂപങ്ങളിൽ നിന്നുള്ള ദീപശിഖകളും കണ്ണവത്തെത്തിച്ചേരും. തുടർന്ന് ജി. പവിത്രൻ നഗറിൽ വി. ബാലൻ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ തുടങ്ങും. 10ന് രാവിലെ ചിറ്റാരിപ്പറമ്പിലെ ഓണിയൻ പ്രേമൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. 10ന് വൈകീട്ട് ചിറ്റാരിപ്പറമ്പ് മിനിസ്റ്റേഡിയം കേന്ദ്രീകരിച്ച് വളൻറിയർ മാർച്ചും പ്രകടനവും നടക്കും. കണ്ണവത്ത് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്ജയൻ, ടി. ബാലൻ, വി. ബാലൻ, ടി. പവിത്രൻ, വി. രഞ്ജിത്ത്, പി. രഘൂത്തമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.