പയ്യന്നൂര്‍ മണ്ഡലം വികസന സെമിനാര്‍ പയ്യന്നൂർ താലൂക്ക്: തീരുമാനം ഇന്ന് -മന്ത്രി തോമസ് ഐസക് പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് സംബന്ധിച്ച തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിലുണ്ടാവുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പയ്യന്നൂർ നിയോജക മണ്ഡലം വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടപടികൾ നേരത്തേ പൂർത്തിയായതാണ്. ഇനി താമസിക്കുന്ന പ്രശ്നമില്ല. ജീവനക്കാരുടെ അഭാവമാണ് പ്രശ്നം. വർഷം 12,000 ജീവനക്കാരെ പുതുതായി നിയമിക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ ശമ്പളത്തിന് നീക്കിവെച്ചത് 24,000 കോടിയാണ്. അടുത്ത വർഷത്തെ ബജറ്റിൽ അത് 34,000 കോടിയാക്കി ഉയർത്തും. നോട്ടുനിരോധനം പോലെ തന്നെ ജി.എസ്.ടിയും ദോഷകരമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയിലും താലൂക്ക് പ്രഖ്യാപനത്തിൽനിന്ന് പിറകോട്ട് പോകില്ലെന്ന് മന്ത്രി പറഞ്ഞു. കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ വിഷയം അവതരിപ്പിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.വി. ഗോവിന്ദൻ, പി. ഉഷ, പി. നളിനി, സത്യഭാമ, കൊച്ചുറാണി ജോർജ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. രവി രാമന്തളി സ്വാഗതം പറഞ്ഞു. തൃശൂര്‍ കിലയുടെ സഹകരണത്തോടുകൂടി തയാറാക്കിയ വികസന രേഖ സെമിനാറില്‍ ചര്‍ച്ചചെയ്തു. സമ്പൂര്‍ണ കുടിവെള്ള വിതരണം, മാലിന്യമുക്ത മണ്ഡലം, മിനി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പരിസ്ഥിതി, ജലസംരക്ഷണം, പൊതുവിദ്യാഭ്യാസം, ആരോഗ്യ-മേഖല തുടങ്ങിയവയിൽ പദ്ധതികൾ ആസൂത്രണം ചെയ്യും. പയ്യന്നൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മികച്ച ഗതാഗതസൗകര്യങ്ങളൊരുക്കാനും ശിശു-വനിത-വയോജന സൗഹൃദ മണ്ഡലമായി വികസിപ്പിക്കാനുമുള്ള പദ്ധതികള്‍ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.