തലശ്ശേരി: ബൈക്കിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. കതിരൂർ പുല്ല്യോട് സി.എച്ച് നഗറിലെ വി.എം സ്റ്റോർ ഉടമ കൃഷ്ണയിൽ വി. മോഹനനാണ് (58) മരിച്ചത്. കട തുറക്കാൻ വീട്ടിൽനിന്ന് വരുന്നതിനിടയിൽ കടയുടെ മുന്നിൽവെച്ച് ചൊവ്വാഴ്ച രാവിലെയാണ് ബൈക്കിടിച്ചത്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽവെച്ചാണ് മരിച്ചത്. - സി.പി.എം പ്രവർത്തകനാണ്. സി.എച്ച്. കണാരൻ സ്മാരക വായനശാല െസക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ കൃഷ്ണെൻറയും നാരായണിയുടെയും മകനാണ്. -ഭാര്യ: മിനി. മക്കൾ: ദൃശ്യ, വിഷ്ണു, ജിഷ്ണു. മരുമകൻ: സുനിജേഷ്. സഹോദരങ്ങൾ: അനന്തൻ, രാഘവൻ, വിജയൻ, രമണി, പരേതയായ വസന്ത. സംസ്കാരം ബുധനാഴ്ച ഉച്ച 12ന്. KADIRUR ACCIDENT DEATH V.MOHANAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.