കണ്ണൂർ: ഒാഫിസ് പരിസരത്തെ കാട് വെട്ടിത്തെളിച്ച് പച്ചക്കറി കൃഷിയിറക്കിയ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രയത്നത്തിന് നൂറു മാർക്ക്. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒാഫിസ് കോമ്പൗണ്ടിൽ കാടുപിടിച്ചുകിടന്ന പത്തു െസേൻറാളം സ്ഥലത്താണ് നാലു ജീവനക്കാരുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയിറക്കിയത്. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒാഫിസിലെ കെ. വിനോദ്, ടി. ദിനേശൻ, നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഒാഫിസ് ജീവനക്കാരായ എ. ബഷീർ, െക. ഹിരൺ എന്നിവരുടെ നേതൃത്വത്തിലാണ് ഒാഫിസ് കോമ്പൗണ്ടിൽ പച്ചക്കറി കൃഷിയിറക്കിയത്. കൃഷിഭവനുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പയർ, വെണ്ടക്ക, വഴുതിന എന്നിവയും നേന്ത്രൻ, മൈസൂർ, റോബസ്റ്റ വാഴകളുമാണ് ഒാഫിസിന് മുൻവശത്തുതന്നെ നട്ടുപിടിപ്പിച്ചത്. ഇതിൽ മൂന്നു ചാൽ പയർ വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. ബുധനാഴ്ച ജില്ല വിദ്യാഭ്യാസ ഒാഫിസർ പയർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. ലഭ്യമാകുന്ന പയർ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ചുള്ള മോഡൽ യു.പി സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി നൽകുമെന്ന് ജീവനക്കാർ പറഞ്ഞു. ടി.ടി.െഎ കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കി ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ നൽകിയ മോേട്ടാർ ഉപയോഗിച്ചാണ് പച്ചക്കറി കൃഷിക്കുള്ള ജലമെത്തിക്കുന്നത്. ജീവനക്കാർ സ്വന്തം കൈകളിൽനിന്ന് സ്വരൂപിച്ച പതിനാലായിരത്തോളം രൂപ ചെലവിട്ടാണ് വാഴ, പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. അവധി ദിവസങ്ങളിലും കൃഷിയെ പരിപാലിക്കാൻ ഒാരോ ആൾ വീതം ഒാഫിസ് കോമ്പൗണ്ടിലെത്തും. വരുംവർഷങ്ങളിലും കൃഷി സജീവമായി തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.