കണ്ണൂർ: മാറാരോഗമായ തലാസീമിയ ബാധിച്ചവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ നടന്ന ദേശീയ തലാസീമിയ ദിനാചരണ യോഗം ആവശ്യപ്പെട്ടു. എല്ലാ രോഗികൾക്കും വരുമാനപരിധി നോക്കാതെ ബി.പി.എൽ റേഷൻ കാർഡും പെൻഷനും അനുവദിക്കുക, വിദ്യാഭ്യാസത്തിന് പ്രത്യേക േക്വാട്ട ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സൊസൈറ്റി കൺവീനർ കരീം കാരശ്ശേരി ഉദ്ഘാടനം ചെയ്തു. തലാസീമിയ ബാധിതരിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡോ. കെ.പി. അരവിന്ദൻ അവാർഡ് നൽകി. വി.എസ്. രാമചന്ദ്രൻ, കെ.എം. സുനിൽ കുമാർ, എം.വി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.