ആളുകള്‍ക്ക് പാര്‍ട്ടിയെ മനസ്സിലാക്കാൻ കഴിയാത്തത് ദൗര്‍ഭാഗ്യകരം ^ജയിംസ് മാത്യു

ആളുകള്‍ക്ക് പാര്‍ട്ടിയെ മനസ്സിലാക്കാൻ കഴിയാത്തത് ദൗര്‍ഭാഗ്യകരം -ജയിംസ് മാത്യു മട്ടന്നൂര്‍: ആളുകള്‍ക്ക് ശരിയായ രീതിയില്‍ സി.പി.എമ്മിനെ മനസ്സിലാക്കാൻ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഉയർത്തിപ്പിടിക്കുന്ന പതാക ആര്‍ക്ക് വേണ്ടിയാണെന്നത് അവരെ ബോധ്യപ്പെടുത്തണമെന്നും ജയിംസ് മാത്യു എം.എൽ.എ. ഉരുവച്ചാലില്‍ നടക്കുന്ന സി.പി.എം മട്ടന്നൂര്‍ ഏരിയ സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ശിവദാസന്‍, ടി. കൃഷ്ണന്‍, ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ എം. സുരേന്ദ്രന്‍, ജില്ല കമ്മിറ്റിയംഗങ്ങളായ പി. പുരുഷോത്തമന്‍, കെ. ശ്രീധരന്‍, എം.വി. സരള, കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍, കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, പി. സുരേഷ് ബാബു, എ.കെ. ബീന എന്നിവര്‍ സംസാരിച്ചു. ഏരിയ സമ്മേളനം ബുധനാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനത്തിന് മുന്നോടിയായി കരേറ്റ കേന്ദ്രീകരിച്ച് 1000 ചുവപ്പ് വളൻറിയര്‍മാരുടെ മാര്‍ച്ചും 5000 ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവും പഴശ്ശി മൈതാനിയില്‍ സമാപിക്കും. പൊതുസമ്മേളനം പഴശ്ശി രക്തസാക്ഷി നഗറില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം സംഘകേളിയുടെ നാടകം 'ഒരുനാഴി മണ്ണ്' അരങ്ങേറും. പ്രവാസി ബന്ധു സംഗമം മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലം കെ.എസ്.എഫ്.ഇ പ്രവാസി ബന്ധു സംഗമം നഗരസഭ ചെയർപേഴ്സന്‍ അനിത വേണു ഉദ്ഘാടനം ചെയ്തു. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ നഗരസഭ വൈസ്‌ ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ അവതരിപ്പിച്ചു. കെ.എസ്.എഫ്.ഇ സീനിയര്‍ മാനേജര്‍ ടി. രാജ്കുമാര്‍, അസി. ജനറല്‍ മാനേജര്‍ എം. പ്രഭാവതി, പി.വി. ധനലക്ഷ്മി, വി.എന്‍. സത്യേന്ദ്രനാഥന്‍, പി.കെ. കുട്ട്യാലി, സി. അഷ്‌കര്‍, കെ. ഹാഷിം, പി. ധനരാജ്, രാജന്‍ പുതുക്കുടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.