പേപ്പർ ബാഗ് നിർമാണ പരിശീലനം

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സ​െൻററിൽ പഠിക്കുന്ന 30 കുട്ടികൾക്ക് സ്വയംതൊഴിലി​െൻറ ഭാഗമായി 10 ദിവസം നീളുന്ന തുടങ്ങി. കോഴിക്കോെട്ട ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറയും കനറ ബാങ്ക് ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രത്തി​െൻറയും സഹകരണത്തോടെയാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് അധ്യക്ഷത വഹിച്ചു. സബ് റീജനൽ എംപ്ലോയ്മ​െൻറ് ഓഫിസർ കെ.എൽ. ആഗൻസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം എ.ടി. ശ്രീധരൻ, ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, ആർസെറ്റി ഡയറക്ടർ കൃഷ്ണനുണ്ണി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വി.സി. സുമിത്രൻ, വി.കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി പേപ്പർ ബാഗുകൾ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണ് പദ്ധതി. പേപ്പർ ബാഗുകൾ ആവശ്യമുള്ള കച്ചവട സ്ഥാപനങ്ങൾ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9496048103.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.