പൊന്ന്യം കലാധാര പുതിയ കെട്ടിടത്തിൽ

തലശ്ശേരി: പൊന്ന്യം കലാധാരയുടെ പ്രവർത്തനം ഇനി സ്വന്തം കെട്ടിടത്തിൽ. പൊന്ന്യം സ്രാമ്പിയിൽ ചിത്രകാരൻ കെ.കെ. മാരാർ കെട്ടിടോദ്ഘാടനം നിർവഹിച്ചു. കലാധാര പ്രസിഡൻറ് സി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം സുശീൽകുമാർ തിരുവങ്ങാട്, പി. ജനാർദനൻ, എം. രാജീവൻ മാസ്റ്റർ, വി.യു. സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു. െസക്രട്ടറി രാധാകൃഷ്ണൻ ഉച്ചമ്പള്ളി സ്വാഗതവും ജോ. സെക്രട്ടറി ജി.വി. രാകേഷ് നന്ദിയും പറഞ്ഞു. പഴയ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി എം. ബീന ഗംഗാധര​െൻറ അവതരണത്തിൽ ഗാനസ്മൃതിയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.