ത​െൻറ പ്രസംഗം വളച്ചൊടിച്ചെന്ന്​ സി.ആർ. നീലകണ്​ഠൻ

കോഴിക്കോട്: കെ.പി.സി.സി സംസ്കാര സാഹിതി ധർമടം മണ്ഡലം കമ്മിറ്റി മമ്പറത്ത് നടത്തിയ സാംസ്കാരികസന്ധ്യ ഉദ്ഘാടനംചെയ്ത് താൻ നടത്തിയ പ്രസംഗം 'കോണ്‍ഗ്രസിന് മാത്രമേ ഫാഷിസത്തെ ചെറുക്കാന്‍ കഴിയൂ' എന്നനിലയിൽ വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചതെന്ന് സി.ആർ. നീലകണ്ഠൻ അറിയിച്ചു. നീലകണ്ഠ​െൻറ പ്രസ്താവനയുടെ സംഗ്രഹം: ''ത​െൻറ പേരിൽ വന്ന പ്രസ്താവന തീര്‍ത്തും തെറ്റിദ്ധാരണജനകവും അസത്യവുമാണ്. ഫാഷിസത്തിനെതിരായ സാംസ്കാരികസന്ധ്യയിൽ താൻ പ്രസംഗിച്ചുവെന്നത് ശരിയാണ്. പേക്ഷ, ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ എന്നനിലയില്‍ ഒരിക്കലും സ്വബോധത്തോടെ ഇങ്ങനെ പ്രസ്താവിക്കില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ വെല്ലുവിളിക്കുന്ന സംഘ്പരിവാറി​െൻറ രാഷ്ട്രീയം പ്രസംഗത്തിൽ തുറന്നുകാട്ടുകയായിരുന്നു. 60 കൊല്ലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസി​െൻറ തെറ്റായ നയങ്ങളാണ് സംഘ്പരിവാറി​െൻറ വളര്‍ച്ചക്ക് സഹായകമായത്. ഇന്ത്യയില്‍ ഫാഷിസം ആദ്യമായി നടപ്പാക്കിയത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴായിരുന്നു. ആ ഭരണഘടനാവിരുദ്ധ നടപടിയെ ഇന്ത്യന്‍ ജനത ഐക്യത്തോടെ പരാജയപ്പെടുത്തി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറി​െൻറ ഫാഷിസ്റ്റ് ഭരണത്തെ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് 2019ല്‍ പരാജയപ്പെടുത്തും. 1974ല്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി ജയപ്രകാശ് നാരായണ​െൻറ നേതൃത്വത്തിലുള്ള പ്രസ്ഥാനം ഗുജറാത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളാണ് 1977ല്‍ കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍നിന്ന് പുറന്തള്ളി അടിയന്തരാവസ്ഥ അവസാനിപ്പിച്ചത്. അതുപോലെതന്നെ ഇത്തവണയും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയമേറ്റുവാങ്ങും. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് ശേഷിയില്ലാത്തതുകൊണ്ടും അവരുടെ തെറ്റായ നയങ്ങള്‍കൊണ്ടും കടുത്ത അഴിമതികൊണ്ടും പൊറുതിമുട്ടിയ ജനങ്ങളാണ് യഥാർഥത്തിൽ ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചത്. ഇത്രയും വ്യക്തമായ ത​െൻറ പ്രസംഗമാണ് ദുര്‍വ്യാഖ്യാനം ചെയ്തത്'' -സി.ആർ. നീലകണ്ഠൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.