കൂത്തുപറമ്പ്: സി.പി.എം പടുവിലായി ലോക്കൽ കമ്മിറ്റിയംഗം വാളാങ്കിച്ചാലിലെ കുഴിച്ചാലിൽ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കൂത്തുപറമ്പ് പൊലീസ് കുറ്റപത്രം നൽകിയത്. 2016 ഒക്ടോബർ 10ന് രാവിലെയാണ് സി.പി.എം വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളു ഷാപ്പ് ജീവനക്കാരനുമായ മോഹനനെ (53) ജോലിക്കിടെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ. ഇവരിൽ 12 പേർ ഇതിനകം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. തലശ്ശേരി ജില്ല കോടതിയിലാണ് കേസിെൻറ വിചാരണ നടപടി നടക്കുക. കേസിൽ 130 സാക്ഷികളാണുള്ളത്. 802 പേജുള്ളതാണ് കുറ്റപത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.