പയ്യന്നൂർ: ദൃശ്യയുടെ ഈവർഷത്തെ പ്രഥമ ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30ന് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനംചെയ്യും. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയാകും. ചടങ്ങിൽ ഈ വർഷത്തെ ഓണപ്പൂക്കള മത്സരവിജയികൾക്ക് ഉപഹാരങ്ങൾ നൽകും. തുടർന്ന് ജി. വേണുഗോപാൽ, ദുർഗ വിശ്വനാഥ് എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും. വാർത്തസമ്മേളനത്തിൽ കെ. കമലാക്ഷൻ, കെ. ശിവകുമാർ, സി.വി. രാജു, അഡ്വ. കെ.വി. ഗേണശൻ, വി.പി. സന്തോഷ്കുമാർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.