മംഗളൂരു: ഉന്നതവിദ്യാഭ്യാസ ഫണ്ടിങ് ഏജൻസിയുടെ (എച്ച്.ഇ.എഫ്.എ) പ്രഥമ പലിശരഹിതവായ്പ മംഗളൂരു സൂറത്കൽ എൻ.ഐ.ടി ഉൾപ്പെടെ രാജ്യത്ത് ആറ് സ്ഥാപനങ്ങൾക്ക് ലഭിക്കും. മുംബൈ, ചെന്നൈ, ഖരഗ്പുർ, കാൺപുർ, ഡൽഹി ഐ.ഐ.ടികളാണ് മറ്റു സ്ഥാപനങ്ങൾ. മംഗളൂരുവിന് 2066.73 കോടി രൂപയാണ് ലഭിക്കുക. വിപണിയിൽനിന്ന് പണം സ്വരൂപിച്ച് ഉന്നതവിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങൾക്ക് പലിശരഹിതവായ്പ ലഭ്യമാക്കാനുള്ള ദേശീയതല ഏജൻസി കഴിഞ്ഞ േമയ് 31നാണ് നിലവിൽവന്നത്. നവംബർ 21ന് റിസർവ് ബാങ്ക് അനുമതി ലഭിച്ചു. നവംബർ 29ന് ചേർന്ന ഏജൻസിയുടെ രണ്ടാമത് യോഗമാണ് വായ്പ നൽകുന്നതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. 20,000 കോടി രൂപയാണ് സ്വരൂപിച്ച് വിതരണം ചെയ്യുന്നത്. കനറ ബാങ്കാണ് മാതൃധനകാര്യ സ്ഥാപനം. കേന്ദ്രസർക്കാർ മൂലധനമായി 250 കോടി രൂപയും കനറ ബാങ്ക് 50 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഗവേഷണം, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കാണ് ഫണ്ട് വിനിയോഗിക്കേണ്ടത്. സ്ഥാപനങ്ങളെ ലോകോത്തരനിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.