മംഗളൂരു: ചവറുകൾക്കിടയിൽ ആഹാരംതേടുന്നതിനിടെ തല പ്ലാസ്റ്റിക് ഭരണിയിൽ കുടുങ്ങിപ്പോയ തെരുവുനായ് എട്ടുനാൾ ആഹാരമില്ലാതെ അലഞ്ഞു. മിഠായിഭരണി സുതാര്യമായതിനാൽ കാഴ്ച മറഞ്ഞിരുന്നില്ല. ഉഡുപ്പി നഗരത്തിലെ ഈ ദയനീയകാഴ്ചയിൽ മനസ്സലിഞ്ഞ സാമൂഹികപ്രവർത്തകൻ നിത്യാനന്ദ ഒളക്കാട് നായുടെ തലയൂരാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചെങ്കിലും പിടികൊടുത്തില്ല. വ്യാഴാഴ്ച സഹപ്രവർത്തകരുടെ സഹായത്തോടെ പിടികൂടി രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.