അഴിയൂർ, ന്യൂ മാഹി വാണിജ്യനികുതി ചെക്ക്പോസ്​റ്റുകൾക്ക്​ താഴ്​ വീണു

മാഹി: രാവും പകലും പ്രവർത്തിച്ചിരുന്ന അഴിയൂർ, ന്യൂ മാഹി വാണിജ്യനികുതി ചെക്ക്പോസ്റ്റുകൾ ഇനി ഓർമ. മാഹിയുടെ അടുത്ത പ്രദേശമായ ദേശീയപാതയിലെ അഴിയൂർ കുഞ്ഞിപ്പള്ളിയിലും ന്യൂ മാഹിയിലും പ്രവർത്തിച്ചുവന്ന വാണിജ്യനികുതി ചെക്ക്പോസ്റ്റുകൾക്കാണ് വ്യാഴാഴ്ച വൈകീട്ടോടെ താഴ്വീണത്. ജി.എസ്.ടിയുടെ വരവോടെ ചെക്ക്പോസ്റ്റുകളുടെ ആവശ്യമില്ലാതായതിനാലാണ് ഈ ഓഫിസുകൾ അടച്ചുപൂട്ടുന്നത്. സംസ്ഥാനത്തെ വാണിജ്യനികുതി ചെക്ക്പോസ്റ്റുകൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടാൻ ധനകാര്യവകുപ്പ് നിർേദശിച്ചിരുന്നു. പുതുച്ചേരി സംസ്ഥാനത്തി​െൻറ ഭാഗമായ മാഹിയിൽ നികുതിയിളവ് നൽകിയിരുന്നു. ഇതുമൂലം നികുതിവെട്ടിപ്പ് തടയാൻ വേണ്ടിയാണ് 1998 മുതൽ അഴിയൂരിൽ ചെക്ക്പോസ്റ്റ് നിലവിൽ വന്നത്. കെ.ജി.എസ്.ടി നിലവിൽവന്ന1963ൽ കൈനാട്ടിയിലായിരുന്നു ആദ്യകാലത്തെ ചെക്ക്പോസ്റ്റ്. പിന്നീടിത് അഴിയൂർ ചുങ്കത്തേക്കും ഏറ്റവും ഒടുവിൽ ഗതാഗതതടസ്സമുണ്ടാവാതിരിക്കാൻ കുഞ്ഞിപ്പള്ളിയിലേക്കും മാറ്റുകയായിരുന്നു. ഒരു ഇൻസ്‌പെക്ടർ, ഒരു ക്ലർക്ക്, ഒരു പ്യൂൺ എന്നിങ്ങനെ മൂന്നുപേരാണ് എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ന്യൂ മാഹിയിൽ എട്ട് ജീവനക്കാരും ഒരു തൂപ്പുകാരനുമാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റും. കോഴിക്കോട് ജില്ലയിൽ ഫറോക്ക്, താമരശ്ശേരി എന്നിവിടങ്ങളിലാണ് മറ്റ് ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നത്. അഴിയൂർ ചെക്ക്പോസ്റ്റ് മാത്രമാണ് വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലെ മുഴുവൻ രേഖകളും മറ്റും ജില്ല ആസ്ഥാനത്തേക്ക് മാറ്റി കെടിടം ഉടമക്ക് കൈമാറും. വർഷങ്ങൾ പഴക്കമുള്ള ചെക്ക്പോസ്റ്റ് സംവിധാനം ഇല്ലാതാകുന്നതോടെ റോഡിൽ ഏറെസമയം പരിശോധനക്കായി കാത്തിരിക്കുന്ന ചരക്കുവണ്ടികളുടെ നീണ്ടനിരയും ഇല്ലാതാവും. അഴിയൂർ വേണുഗോപാലാലയം ഏകാദശി: രഥോത്സവം നടത്തി മാഹി: ആനവാതുക്കൽ ശ്രീവേണുഗോപാലാലയത്തിലെ ഏകാദശി ഉത്സവത്തി​െൻറ ഭാഗമായി രഥോത്സവം നടത്തി. താലപ്പൊലിയേന്തിയ സ്ത്രീകളും കുട്ടികളും, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ പുഷ്പങ്ങൾ, ദീപങ്ങൾ എന്നിവയാൽ അലങ്കരിച്ച രഥം നൂറുകണക്കിന് ഭക്തജനങ്ങളുമായി നഗരത്തിലും പരിസരങ്ങളിലും പ്രദക്ഷിണം നടത്തി. ഇന്ന് പ്രഭാതപൂജക്ക് ശേഷം ക്ഷേത്രക്കുളത്തിൽ ആറാട്ടുത്സവം നടക്കും. തുടർന്ന് കൊടിയിറക്കം. പടം: അഴിയൂർ ആനവാതുക്കൽ വേണുഗോപാലാലയത്തിലെ ഏകാദശി ഉത്സവഭാഗമായി നടന്ന രഥോത്സവം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.