കെ.എസ്​.എസ്​.പി.യു മാർച്ച്​

ഇരിട്ടി: വിലക്കയറ്റം തടയുക, കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ മാർച്ചും ധർണയും നടത്തി. പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനടന്ന ധർണ ഇരിട്ടി നഗരസഭ അധ്യക്ഷൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് സി.കെ. രാഘവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. പി.വി. പത്മനാഭൻ, എം.വി. ഗോവിന്ദൻ, പി. ഗോപിനാഥമേനോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.